ചെന്നൈ: ചില നേതാക്കളുടെ സ്വാർഥത മൂലം തമിഴ്നാട് കോൺഗ്രസ് നാശത്തിലേക്കു നീങ്ങുകയാണെന്ന് കോൺഗ്രസ് എംപി എസ്. ജ്യോതിമണി.
“രാഹുൽ ഗാന്ധിയുടെ നിസ്വാർഥവും നിർഭയവും അച്ചടക്കമുള്ളതുമായ രാഷ്ട്രീയത്തിന്റെ എതിർദിശയിലാണു തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) സഞ്ചരിക്കുന്നത്. ചെന്നൈ: ചില നേതാക്കളുടെ സ്വാർഥത മൂലം തമിഴ്നാട് കോൺഗ്രസ് നാശത്തിലേക്കു നീങ്ങുകയാണെന്ന് കോൺഗ്രസ് എംപി എസ്. ജ്യോതിമണി.
“രാഹുൽ ഗാന്ധിയുടെ നിസ്വാർഥവും നിർഭയവും അച്ചടക്കമുള്ളതുമായ രാഷ്ട്രീയത്തിന്റെ എതിർദിശയിലാണു തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും സമാനതകളില്ലാത്ത ത്യാഗത്തെയും വഞ്ചിക്കാൻ നമുക്ക് സാധിക്കില്ല.
വർഗീയതയുടെയും വിഭജനത്തിന്റെയും ശക്തികളിൽനിന്ന് തമിഴ്നാടിന് ആപത്തുണ്ടായേക്കാം. മോശം കാര്യങ്ങളുടെ പേരിലാണ് കോൺഗ്രസ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്” -ജ്യോതിമണി പറഞ്ഞു.
പരാമർശങ്ങളോട് ടിഎൻസിസി പ്രസിഡന്റ് കെ. സെൽവപെരുന്തങ്കൈ പ്രതികരിച്ചില്ലെങ്കിലും ആരോപണങ്ങൾ തെറ്റാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. കരൂർ മണ്ഡലത്തെയാണു ജ്യോതിമണി പ്രതിനിധീകരിക്കുന്നത്.